Breaking News

Trending right now:
Description
 
Oct 02, 2017

ചാലക്കുടി കൊലപാതകം: പ്രധാനപ്രതി പിടിയില്‍

image ചാലക്കുടിയില്‍ വസ്‌തു ഇടനിലക്കാരനായ അങ്കമാലി നായത്തോട്‌ സ്വദേശി രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കരജോണിയും കൂട്ടാളി രഞ്‌ജിത്തും പൊലീസ്‌ കസ്റ്റഡിയിലായി. കൊരട്ടിയിലെ വീട്ടില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ ജോണിയുടെ പാസ്‌പോര്‍ട്ടുകള്‍ പൊലീസ്‌ കണ്ടെടുത്തിരുന്നു. ഇതോടെ രാജ്യം വിട്ടിട്ടില്ലെന്നു തെളിഞ്ഞു. പിന്നീട്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ പാലക്കാട്‌ നിന്നു അറസ്റ്റ്‌ ചെയ്‌തത്‌. ജോണിയെ പിടികൂടാന്‍ പൊലീസ്‌ സംസ്ഥാനത്തിനു പുറത്തും അന്വേഷണം വ്യാപകമാക്കിയിരുന്നു. കഴിഞ്ഞവെള്ളിയാഴ്‌ച രാവിലെയാണ്‌ പരിയാരം തവളപ്പാറയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്‌. സംഭവം നടന്ന്‌ അഞ്ചുമണിക്കൂറിനുള്ളില്‍ നാലംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ്‌ അറസ്റ്റുചെയ്‌തു റിമാന്‍ഡ്‌ ചെയ്‌തിരുന്നു. രാജീവും ചക്കരജോണിയും വസ്‌തു ഇടപാടില്‍ കൂട്ടുകച്ചവടക്കാരായിരുന്നു. പണമിടപാട്‌ സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞിട്ട്‌ നാളേറെയായി. പണം കടംകൊടുത്തതിനുള്ള രേഖകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ്‌ സംശയിക്കുന്നു. കേസില്‍ പ്രമുഖ അഭിഭാഷകന്റെ പങ്കും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റസുഹൃത്താണ്‌ ചക്കരജോണി. ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്‌, യുഎഇ എന്നീ രാജ്യങ്ങളുടെ വിസയും തരപ്പെടുത്തിയിരുന്നു. അങ്കമാലി സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളിയായിരുന്ന ചക്കരജോണി റിയല്‍ എസ്‌റ്റേറ്റ്‌ രംഗത്തേക്ക്‌ കളംമാറ്റിചവിട്ടിയതോടെയാണ്‌ കോടീശ്വരനായത്‌. ദുബായിലും നാട്ടിലും ബിസിനസ്‌ സ്ഥാപനങ്ങള്‍ സ്വന്തമായുണ്ട്‌.