Breaking News

Trending right now:
Description
 
Oct 01, 2017

ഫാ.ടോം ഉഴുന്നാലില്‍ കൊച്ചിയിലെത്തി

image ഐഎസ്‌ ഭീകരരില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. പ്രാര്‍ഥനയോടെ നാട്‌ അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. ബെംഗളൂരില്‍നിന്നു നെടുമ്പാശേരിയിലെത്തിയ അദ്ദേഹത്തിന്‌ വിമാനത്താവളത്തില്‍ വന്‍സ്വീകരണം ലഭിച്ചു. വൈദികരുടെയും സന്യസ്‌തരുടെയും വന്‍നിര ഫാ.ടോമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍, നിയുക്ത കൂരിയ ബിഷപ്‌ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവും എംപിയുമായ ജോസ്‌ കെ.മാണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.ഡി സതീശന്‍, കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ പി.സി.തോമസ്‌ ഫാ.ടോമിന്റെ മാതൃ ഇടവകയായ രാമപുരം ഫൊറോനപള്ളി വികാരി റവ.ഡോ.ജോര്‍ജ്‌ ഞാറക്കുന്നേല്‍, ഇടവകാംഗങ്ങള്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ ഫാ.ടോമിനെ സ്വീകരിക്കാനെത്തിയിരുന്നു. വെണ്ണല ഡോണ്‍ബോസ്‌കയിലെത്തിയ അദ്ദേഹം കൊച്ചി സെന്റ്‌ മേരീസ്‌ ബസലിക്കയില്‍ എത്തി പ്രത്യേക പ്രാര്‍ഥന നടത്തും. ഇതിനുശേഷം വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ.ജോസഫ്‌ കളത്തിപ്പറമ്പിലിനെ സന്ദര്‍ശിക്കും. ഉച്ചയോടെ ഫാ.ടോം ജന്മനാടായ കോട്ടയം രാമപുരത്തേക്കു പോകും. വൈകിട്ട്‌ 5.15ന്‌ രാമപുരം കവലയില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ സെന്റ്‌ അഗസ്റ്റ്യന്‍സ്‌ പള്ളിയിലെത്തുന്ന ഫാ.ടോം ഉഴുന്നാലില്‍ കൃതജഞതാബലി അര്‍പ്പിക്കും. സമ്മേളനത്തിനുശേഷം രാമപുരത്തെ വീട്ടിലേക്ക്‌ തിരിക്കും.