Breaking News

Trending right now:
Description
 
Oct 01, 2017

കാഷ്‌മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍നിന്നുള്ള ഭൂഗര്‍ഭപാത

image ജമ്മുകാഷ്‌മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍നിന്നുള്ള ഭൂഗര്‍ഭപാത സുരക്ഷാസേന കണ്ടെത്തി. ഭൂഗര്‍ഭപാതയ്‌ക്ക്‌ 14 അടി നീളമുണ്ട്‌. കാഷ്‌മീരിലെ അര്‍ണിയ സെക്ടറിലാണ്‌ സംഭവം. പാക്കിസ്ഥാനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക്‌ കാഷ്‌മീരിലേക്ക്‌ കടക്കാന്‍ നിര്‍മിച്ചതാണ്‌ ഈ പാതയെന്നാണ്‌ കരുതുന്നത്‌. അര്‍ണിയ സെക്ടറിലെ വനത്തില്‍ ദമലനല ഭാഗത്താണ്‌ ഭൂഗര്‍ഭപാത. സുരക്ഷാസേന പരിശോധന നടത്തുമ്പോള്‍ ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിലായിരുന്നു ഏതാനും ഭീകരര്‍. ഇവര്‍ക്കു നേരെ സൈന്യം വെടിവച്ചെങ്കിലും ഇരുട്ടിലേക്ക്‌ ഇവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അര്‍ണിയ സെക്ടറില്‍ പാക്‌ സൈന്യം കനത്ത ഷെല്‍ ആക്രമണമാണ്‌ നടത്തിയിരുന്നത്‌. ഇത്‌ ഭൂഗര്‍ഭപാതയുടെ നിര്‍മാണത്തിനു സഹായിക്കുന്നതിനുവേണ്ടിയാണെന്നാണ്‌ സൈന്യം കരുതുന്നത്‌.