Breaking News

Trending right now:
Description
 
Oct 01, 2017

പാചകവാതക സിലിണ്ടറിന്‌ 49 രൂപ വര്‍ധിപ്പിച്ചു

image പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന്‌ 49 രൂപയും വാണിജ്യ സിലിണ്ടറിന്‌ 78 രൂപയുമാണ്‌ കൂട്ടിയത്‌. വിലവര്‍ധന ഇന്നലെ അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു.കൂടിയ വില സബ്‌സിഡിയായി തിരികെ ലഭിക്കുമെന്നാണ്‌ പൊതുമേഖല എണ്ണകമ്പനികളുടെ വാദം. സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന്റെ വില ഈ മാസമാദ്യം കൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 14.2 കിലോഗ്രാമിന്റെ സിലിണ്ടറിനു ഡല്‍ഹിയില്‍ 479.77 രൂപയായിരുന്നു വില. എല്ലാമാസവും സിലിണ്ടര്‍വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതിയുടെ പേരിലായിരുന്നു ഈമാസം ആദ്യവാരമുണ്ടായ വിലവര്‍ധന.