Breaking News

Trending right now:
Description
 
Oct 01, 2017

ബിസിസിഐ 455 കോടി നഷ്ടപരിഹാരം നല്‍കണമെന്ന്‌ പാക്കിസ്ഥാന്‍

image ബിസിസിഐ 455 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന്‌ പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പിസിബി). പാക്കിസ്ഥാനില്‍ ഇന്ത്യ ദ്വിരാഷ്ട്ര പരമ്പര കളിക്കാതിരുന്നതിന്റെ നഷ്ടപരിഹാരമാണ്‌ പിസിബി ഉന്നയിച്ചിരിക്കുന്നത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐസിസി തര്‍ക്ക പരിഹാര സമിതിക്കു മുമ്പാകെ പിസിബി പരാതി നല്‍കാന്‍ തീരുമാനിച്ചു. ആറ്‌ ദ്വിരാഷ്ട്ര പരമ്പര കളിക്കാന്‍ ബിസിസിഐ തങ്ങളുമായി 2014-ല്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ്‌ പിസിബി പറയുന്നത്‌. ഇതില്‍ ആദ്യപരമ്പര പാക്കിസ്ഥാനില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇത്‌ ഇതുവരെയും നടത്തിയിട്ടില്ല. നിഷ്‌പക്ഷ വേദിയില്‍പോലും കളിക്കാന്‍ ഇന്ത്യ തയാറാകാത്തതതുമൂലം പിസിബിക്ക്‌ കനത്ത നഷ്ടമാണ്‌ ബിസിസിഐ വരുത്തിവച്ചിരിക്കുന്നതെന്നു പിസിബി ചെയര്‍മാന്‍ നജം സേത്തി കുറ്റപ്പെടുത്തി.