Breaking News

Trending right now:
Description
 
Oct 01, 2017

പഴയ ചെക്ക്‌ ബുക്കുകള്‍ ഇന്നു മുതല്‍ ഉപയോഗിക്കാനാവില്ല

image സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ലയിക്കുന്നതിന്‌ മുമ്പ്‌ എസ്‌ബിടി ഉപഭോക്താക്കള്‍ക്ക്‌ നല്‍കിയ ചെക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഉപയോഗിക്കാന്‍ സാധ്യമല്ല. സ്‌റ്റേറ്റ്‌ ബാങ്കിന്റെ അസോഷ്യേറ്റ്‌ ബാങ്കുകളുടെ ചെക്കുകളും ഒക്ടോബര്‍ ഒന്നുമുതല്‍ സ്വീകരിക്കില്ല. പണമിടപാടുകള്‍ക്കായി അടുത്തമാസം ഒന്നിനുശേഷമുള്ള തിയതികളില്‍ മാറാനുള്ള എസ്‌ബിടിയുടെ ചെക്കുകള്‍ കൈപ്പറ്റിയവര്‍ക്ക്‌ അത്‌ മാറാനും സാധിക്കില്ല. ഇതിനായി പുതിയ ചെക്കുകള്‍ വാങ്ങണം. എസ്‌ബിടിയുടെ ചെക്കുബുക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്കെല്ലാം എസ്‌ബിഐയുടെ ചെക്കുബുക്കുകള്‍ അയച്ചിട്ടുണ്ടെന്ന്‌ എസ്‌ബിഐ അറിയിച്ചു. ഇത്‌ ലഭിക്കാത്തവരുണ്ടെങ്കില്‍ അതത്‌ ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട്‌ പുതിയവ വാങ്ങണം. എടിഎം കൗണ്ടറുകള്‍വഴിയും ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ വെബ്‌സൈറ്റിലൂടെയും ചെക്ക്‌ബുക്കിന്‌ റിക്വസ്റ്റ്‌ നല്‍കാനാവും. അതേസമയം, പാസ്‌ബുക്ക്‌, എടിഎം, ഡെബിറ്റ്‌ കാര്‍ഡ്‌ എന്നിവ അറിയിപ്പുണ്ടാകുന്നതുവരെ തുടര്‍ന്നും ഉപയോഗിക്കാം. ലയനത്തിന്‌ പിന്നാലെ എസ്‌ബിടി ശാഖകളുടെ ഐഎഫ്‌എസ്‌ കോഡും മാറിയിരുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ കോഡ്‌ മാത്രമേ ഉപയോഗിക്കാനാവൂ.