Breaking News

Trending right now:
Description
 
Oct 01, 2017

ബിജെപി ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന്‌ താക്കറെ

image ബിജെപി തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന്‌ ശിവസേന അധ്യക്ഷന്‍ ഉദ്ധവ്‌ താക്കറെ. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ദസറ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു താക്കറെ. ദേശസ്‌നേഹം പഠിപ്പിക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. നോട്ട്‌ അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാണെന്ന അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന്‌ താക്കറെ ആരോപിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ്‌ ബിജെപിയെ വീണ്ടും ശിവസേന കടന്നാക്രമിച്ചത്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രസ്‌താവനകളില്‍നിന്ന്‌ ശിവസേന വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അണികളോട്‌ ആവശ്യപ്പെട്ടു. ജമ്മുകാഷ്‌മീരില്‍ പിഡിപിയുമായി ബിജെപി എന്ത്‌ സൈദ്ധാമന്തിക ബന്ധമാണ്‌ സ്ഥാപിച്ചതെന്നും ജമ്മുവിന്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം എന്തുകൊണ്ട്‌ റദ്ദ്‌ ചെയ്യുന്നില്ലെന്നും താക്കറെ ചോദിച്ചു. ഹിന്ദുത്വ വാദം നിഷിദ്ധമായിരുന്ന ഒരുകാലത്താണ്‌ ഹിന്ദുത്വത്തിനായി ഞങ്ങള്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നത്‌. ഇപ്പോള്‍ തങ്ങളുടെ പാര്‍ട്ടികൊണ്ട്‌ ആവശ്യമില്ലെന്നു ബിജെപി കരുതിയാല്‍ നമുക്കു കാത്തിരുന്നു കാണാമെന്നും താക്കറെ ഭീഷണിമുഴക്കി.