Breaking News

Trending right now:
Description
 
Oct 01, 2017

ചാലക്കുടി കൊലപാതകം: മുഖ്യപ്രതിക്കായി ലുക്കൗട്ട്‌ നോട്ടീസ്‌

image ചാലക്കുടിയില്‍ എസ്‌റ്റേറ്റ്‌ ഏജന്റ്‌ അങ്കമാലി നായത്തോട്‌ വീരംപറമ്പില്‍ രാജീവിനെ (46) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ അങ്കമാലി സ്വദേശി ചക്കരജോണി രാജ്യം വിട്ടതായി പൊലീസ്‌ സംശയിക്കുന്നു. ജോണിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ ഇത്തരമൊരു സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത്‌. ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്‌, യുഎഇ എന്നീ രാജ്യങ്ങളിലെ വീസ ജോണിക്കുണ്ട്‌. ഇയാള്‍ക്കായി വിമാനത്താവളങ്ങളില്‍ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കുമെന്നു പൊലീസ്‌ വ്യക്തമാക്കി. ഗൂഢാലോചനയില്‍ ജോണിയടക്കം മൂന്നുപേര്‍ ഉണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. വെള്ളിയാഴ്‌ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ്‌ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്‌. തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ചാലക്കുടി സ്വദേശിയേയും മുരിങ്ങൂര്‍ സ്വദേശികളായ മൂന്നുപേരെയും പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ക്വട്ടേഷന്‍ നല്‍കിയത്‌ പ്രമുഖ അഭിഭാഷകനായ സി.പി.ഉദയഭാനുവാണെന്നാണ്‌ മൊഴിലഭിച്ചത്‌. ഉദയഭാനുവില്‍നിന്നു തനിക്കു വധഭീഷണി ഉണ്ടെന്നുകാട്ടി മൂന്നുമാസം മുമ്പ്‌ ഡിജിപിക്കു രാജീവ്‌ പരാതി നല്‍കിയിരുന്നു. ഇതിനു പുറമേ പൊലീസ്‌ സംരക്ഷണത്തിനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.