Breaking News

Trending right now:
Description
 
Sep 30, 2017

മുംബൈ ട്രെയിന്‍ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന്‌ ധനസഹായം പ്രഖ്യാപിച്ചു

image മുംബൈ എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട്‌ മരിച്ച 22 പേരുടെ കുടുംബത്തിന്‌ മഹാരാഷ്ട്രാ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അഞ്ചുലക്ഷം രൂപവീതമാണ്‌ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌ പ്രഖ്യാപിച്ചത്‌. പരിക്കേറ്റവരുടെ ചികിത്സാ ചെലവ്‌ സര്‍ക്കാര്‍ ഏറ്റെടുക്കും. റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയല്‍ മരിച്ചവരുടെ കുടുംബത്തിന്‌ നേരത്തെ അഞ്ചുലക്ഷം രൂപയും സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക്‌ ഒരുലക്ഷം രൂപയും മറ്റുള്ളവര്‍ക്ക്‌ 50,000 രൂപയും ഗോയല്‍ ചികിത്സാ സഹായവും പ്രഖ്യാപിച്ചിരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രാ സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും ചേര്‍ന്ന്‌ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.