Breaking News

Trending right now:
Description
 
Sep 30, 2017

തമിഴ്‌നാട്‌ ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍

image തമിഴ്‌നാട്‌ ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാംനാഥ്‌ കോവിന്ദാണ്‌ ഇതുസംബന്ധിച്ച്‌ വിജ്ഞാപനം നടത്തിയത്‌. അരുണാചല്‍പ്രദേശ്‌, ആസാം, ബിഹാര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും പുതിയ ഗവര്‍ണറെ നിയമിച്ചു. ബന്‍വാരിലാല്‍ പുരോഹിതനാണ്‌ പുതിയ തമിഴ്‌നാട്‌ ഗവര്‍ണര്‍. തമിഴ്‌നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ബന്‍വാരിലാല്‍ പുരോഹിതന്റെ നിയമനത്തിന ഏറെ പ്രാധാന്യമുണ്ട്‌. ആസാം ഗവര്‍ണറായി ജഗദീഷ്‌മുഖിയേയും അരുണാചല്‍പ്രദേശ്‌ ഗവര്‍ണറായി ബ്രിഗേഡിയര്‍ ബി.ഡി.മിശ്രയേയും മേഘാലയ ഗവര്‍ണറായി ഗംഗ പ്രസാദിനെയും ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെയും നിയമിച്ചു. കേന്ദ്രഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക്‌ പുതിയ ലഫ്‌റ്റനന്റ്‌ ഗവര്‍ണറായി അഡ്‌മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷിയേയും നിയമിച്ചു.