Breaking News

Trending right now:
Description
 
Sep 30, 2017

ഇന്ന്‌ വിജയദശമി; ആദ്യാക്ഷരംകുറിക്കാന്‍ തിരക്ക്‌

image വിജയദശമി ദിനം ഇന്ന്‌. കേരളത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങിന്‌ വന്‍ തിരക്ക്‌. എഴുത്തിനിരുത്തല്‍ ചടങ്ങിനായി വലിയ സൗകര്യങ്ങളാണ്‌ ക്ഷേത്രഭാരവാഹികളും സര്‍ക്കാരും മറ്റു സ്ഥാപനഭാരവാഹികളും ഒരുക്കിയിരിക്കുന്നത്‌. പുലര്‍ച്ചെ നാലുമുതല്‍ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട്‌ ദേവീക്ഷേത്രത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നു തലേദിവസംതന്നെ മാതാപിതാക്കളുമായി അനേകം കുട്ടികള്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. 45 ഗുരുക്കന്മാരാണ്‌ എഴുത്തിനിരുത്തല്‍ ചടങ്ങിനുള്ളത്‌. വൈകിട്ട്‌ നാലുവരെ 20,000 കുട്ടികളാണ്‌ ഇവിടെ ചടങ്ങിനായി റജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍സ്‌മാരകത്തിലും വന്‍തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. കഴിഞ്ഞവര്‍ഷം 4000 പേര്‍ ഇവിടെ ആദ്യാക്ഷരം കുറിച്ചു. ഇത്തവണ അതിലുംകൂടുതല്‍ കുട്ടികള്‍ ആദ്യാക്ഷരം കുറിക്കാന്‍ എത്തിയിട്ടുണ്ട്‌. കൊല്ലൂര്‍ മൂകാംബികയില്‍ തിരക്ക്‌ രാവിലെ നാലുമണിക്കു തന്നെ തുടങ്ങി. ക്ഷേത്ത്രതിനോട്‌ ചേര്‍ന്ന്‌ സരസ്വതി മണ്ഡപത്തിലും മറ്റുസൗകര്യങ്ങളിലുമാണ്‌ ആദ്യാക്ഷരം കുറിപ്പിക്കുന്നത്‌. വിവിധ സ്ഥാപനങ്ങളിലും ആദ്യാക്ഷരം കുറിക്കുന്നതിന്‌ സൗകര്യമൊരുക്കിയിട്ടുണ്ട്‌. സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ്‌ കുരുന്നുകള്‍ക്ക്‌ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്നത്‌.