Breaking News

Trending right now:
Description
 
Sep 30, 2017

കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രം: മോഹന്‍ ഭാഗവത്‌

image കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രമാണെന്നു ആര്‍എസ്‌എസ്‌ അധ്യക്ഷന്‍ മോഹന്‍ ഭാഗവത്‌ വ്യക്തമാക്കി. നാഗ്‌പൂരില്‍ വിജയദശമി ദിന പ്രസംഗത്തിലാണ്‌ ഭാഗവത്‌ ഇത്തരമൊരു ആരോപണം ഇരുസര്‍ക്കാരുകള്‍ക്കുമേല്‍ ഉന്നയിച്ചത്‌. ബംഗാളിലെയും കേരളത്തിലെയും സ്ഥിതി നമുക്ക്‌ അറിയാം. ജിഹാദി ശക്തികള്‍ ഈ സംസ്ഥാനങ്ങളില്‍ പ്രബലമാണ്‌. ഇതിനെതിരെ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കുന്നില്ല. രോഹിംഗ്യകള്‍ക്ക്‌ ഇന്ത്യയില്‍ ഇടം നല്‍കേണ്ട കാര്യമില്ല. ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്‌ രോഹിംഗ്യകളുടെ പ്രശ്‌നവും ഉയര്‍ന്നുവരുന്നത്‌. ദേശീയ സുരക്ഷ കണക്കിലെടുത്തുമാത്രമേ രോഹിംഗ്യകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ-മോഹന്‍ ഭാഗവത്‌ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗോരക്ഷയുടെ പേരില്‍ നിരവധി മുസ്ലീംകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഇത്‌ അപലപനീയമാണ്‌. പശുസംരക്ഷണം ഭരണഘടനയില്‍ ഉറപ്പു നല്‍കുന്നുണ്ട്‌. പശുവിനെ പരിപാലിക്കുന്നത്‌ മതത്തിന്റെ കാര്യമല്ല. നിരവധി മുസ്ലീംകള്‍ പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഗോരക്ഷകരുടെ കൈകളാല്‍ ആരും കൊല്ലപ്പെടുന്നത്‌ നല്ലതല്ല. ഏതുതരത്തിലുള്ള ആക്രമങ്ങളും അപലപനീയമാണെന്നു ഭാഗവത്‌ പ്രസംഗത്തില്‍ വ്യക്തമാക്കി.