Breaking News

Trending right now:
Description
 
Sep 29, 2017

അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ പതിച്ചുനല്‍കിയ 1843 പട്ടയങ്ങള്‍ റദ്ദാക്കി

image മുന്‍ റവന്യുമന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ പതിച്ചുനല്‍കിയ 1843 പട്ടയങ്ങള്‍ റദ്ദാക്കി. നിയമസഭാ തിരഞ്ഞെടുപ്പ്‌ മുന്‍നിര്‍ത്തി നിയോജക മണ്ഡലത്തിലെ ആറു വില്ലേജുകളിലായി വനഭൂമിയാണ്‌ നിയമം മറികടന്ന്‌ പതിച്ചുനല്‍കിയത്‌. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പട്ടയം നല്‍കിയത്‌ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു കണ്ടെത്തിയതോടെ തഹസില്‍ദാര്‍ ടി.ജി.ഗോപകുമാര്‍ ഇത്രയും പട്ടയങ്ങള്‍ ഒന്നിച്ചു റദ്ദാക്കുകയായിരുന്നു. 2016 ജനുവരി 26ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ പത്തനംതിട്ട ഗവ.ഗസ്റ്റ്‌ ഹൗസില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെയോഗം വിളിച്ചുകൂട്ടിയിരുന്നു. അപേക്ഷകരില്‍ 4126 കൈവശക്കാര്‍ക്കായി 4865 ഏക്കര്‍ ഭൂമി പട്ടയമായി നല്‍കാന്‍ തീരുമാനിച്ചു. ഇതില്‍ 1843 പേര്‍ക്ക്‌ പട്ടയം അനുവദിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ കൈവശക്കാര്‍ക്ക്‌ പാട്ടത്തിനോ വിപണിവില നല്‍കിയോ ഭൂമി സ്വന്തമാക്കാവുന്നതാണെന്നു റവന്യു അധികൃതര്‍ അറിയിച്ചു.