Breaking News

Trending right now:
Description
 
Sep 29, 2017

കാബൂളിലെ ഷിയാപള്ളിക്കു സമീപം ചാവേര്‍ സ്‌ഫോടനം

image അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിക്കു സമീപം ചാവേര്‍ സ്‌ഫോടനം നടത്തി. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക്‌ ഗുരുതരപരുക്കേറ്റു. വെള്ളിയാഴ്‌ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ്‌ ചാവേര്‍ സ്‌ഫോടനം നടത്തിയത്‌. സുരക്ഷാ സേന തിരിച്ചടിച്ചതോടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ആശൂറ ആഘോഷങ്ങളോട്‌ അനുബന്ധിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാബൂളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞദിവസം കാബൂളിലെ വിമാനത്താവളത്തിനു നേരെ താലിബാന്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ്‌ പ്രതിരോധ സെക്രട്ടറി ജയിംസ്‌ മാറ്റിസ്‌ കാബൂളില്‍ എത്തിയതിനു പിന്നാലെയാണ്‌ ആക്രമണം നടന്നത്‌. ഓഗസ്‌റ്റില്‍ ഭീകരര്‍ കാബൂളിലെ മറ്റൊരു ഷിയാ പള്ളിക്കുനേരെ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.