Breaking News

Trending right now:
Description
 
Sep 29, 2017

രാജസ്ഥാനില്‍ മലയാളിയുവതിയെ 23 പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കി

image രാജസ്ഥാനില്‍ 23 പേര്‍ അടങ്ങുന്ന സംഘം മലയാളി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയവരാണ്‌. വളക്കച്ചവടവുമായി ബന്ധപ്പെട്ടാണ്‌ ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്‌. കഴിഞ്ഞ 25നാണ്‌ ഇരുപത്തിയെട്ടുകാരി കൂട്ടമാനഭംഗത്തിന്‌ ഇരയായത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആറുപേര്‍ അറസ്റ്റിലായി. ഇതില്‍ രണ്ടുപേരെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്‌. ബികാനെറിന്‌ സമീപം തന്റെ ഉടമസ്ഥതയിലുള്ള വസ്‌തു സ്ഥിതിചെയ്യുന്നിടത്ത്‌ പോയശേഷം തിരികെ പോകാന്‍ ജയ്‌പുര്‍ റോഡിലെ ഖാട്ടു ശ്യാംമന്ദിറില്‍ യുവതി വാഹനം കത്തുനില്‍ക്കുകയായിരുന്നു. ഈ സമയം യുവതിയെ രണ്ടുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി. സമീപത്തെ ഖനികള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ എത്തിച്ചു ഇവര്‍ മണിക്കൂറുകളോളം പീഡിപ്പിച്ചു. ഇവര്‍ ആറുസുഹൃത്തുക്കളെയും സ്ഥലത്ത്‌ വിളിച്ചുവരുത്തി. ഇവരും മാനഭംഗപ്പെടുത്തി. പലാനാ എന്ന സ്ഥലത്തു എത്തിച്ചും സംഘംചേര്‍ന്ന്‌ മാനഭംഗത്തിനിരയാക്കി. മണിക്കൂറുകളോളം നീണ്ട പീഡനം ഏല്‍ക്കേണ്ടിവരുകയും അവശയാകുകയും ചെയ്‌ത യുവതിയെ 26ന്‌ പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത്‌ വാഹനത്തില്‍ എത്തിച്ചു ഇറക്കിവിട്ടു. തുടര്‍ന്നാണ്‌ യുവതി പൊലീസില്‍ പരാതി നല്‍കിയത്‌. സംഭവത്തില്‍ 23 പേര്‍ക്കെതിരെയാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌.