Breaking News

Trending right now:
Description
 
Sep 29, 2017

ബെംഗളൂരില്‍ എത്തിയ ഫാ.ടോം ഉഴുന്നാലിന്‌ വന്‍സ്വീകരണം

image ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ ബെംഗളൂരില്‍ എത്തി. ഡല്‍ഹിയില്‍നിന്നു ഇന്നു രാവിലെ ബെംഗളൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഫാ.ടോം ഉഴുന്നാലിനെ സലേഷ്യന്‍ സഭാംഗങ്ങള്‍ വന്‍ സ്വീകരണമാണ്‌ ഒരുക്കിയിരുന്നത്‌. തിരികെ എത്താന്‍സാധിച്ചതില്‍ അദ്ദേഹം ദൈവത്തിനു നന്ദിപറഞ്ഞു. കര്‍ണാടക നഗരവികസന മന്ത്രി കെ.ജെ.ജോര്‍ജ്‌, മുന്‍കേന്ദ്രമന്ത്രി പി.സി.തോമസ്‌, ബെംഗളൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍.ജയനാഥന്‍ തുടങ്ങിയവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. നാട്ടില്‍നിന്നു ബന്ധുക്കളും വൈദികനെ കാണാന്‍ വിമാനത്താവളത്തിലെത്തി. ഏറെക്കാലം സലേഷ്യന്‍ സഭയുടെ ബെംഗളൂര്‌ ആസ്ഥാനത്താണ്‌ ഫാ.ടോം ഉഴുന്നാലില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. വിവിധസ്ഥലങ്ങളില്‍ നിരവധി സ്വീകരണങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. വൈകിട്ട്‌ സഭാ ആസ്ഥാനത്തു സ്വീകരണം നല്‍കും. ഒക്ടോബര്‍ ഒന്നിന്‌ അദ്ദേഹം കേരളത്തിലെത്തും. ഇന്നലെ ഡല്‍ഹിയിലെത്തിയ ഫാ.ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിദേശകാര്യമന്ത്രി സുഷമസ്വരാജിനെയും സന്ദര്‍ശിച്ചിരുന്നു.