Breaking News

Trending right now:
Description
 
Sep 29, 2017

മുന്‍ തായ്‌ലന്‍ഡ്‌ വനിതാ പ്രധാനമന്ത്രിക്ക്‌ അഞ്ചുവര്‍ഷം തടവ്‌

image മുന്‍ തായ്‌ലന്‍ഡ്‌ വനിതാ പ്രധാനമന്ത്രി യിംഗ്‌ ലക്ക്‌ ഷിനവത്രയ്‌ക്ക്‌ അഴിമതിക്കേസില്‍ കോടതി അഞ്ചുവര്‍ഷം തടവുശിക്ഷവിധിച്ചു. ഇവര്‍ കഴിഞ്ഞമാസം രാജ്യത്തുനിന്നു രക്ഷപ്പെട്ടിരുന്നു. ദുബായിലാണെന്നാണ്‌ റിപ്പോര്‍ട്ട്‌. 2011-ല്‍ പ്രധാനമന്ത്രി പദത്തിലെത്തിയ യിംഗ്‌ ലക്ക്‌ ഷിനവത്രയെ മൂന്നുവര്‍ഷത്തിനുശേഷം സൈന്യം അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. കര്‍ഷകരില്‍നിന്നു കമ്പോളവിലയിലുംകൂട്ടി നെല്ലുവാങ്ങി സംഭരിച്ചെന്ന കേസിലാണ്‌ യിംഗ്‌ ലക്ക്‌ ഷിനവത്രയ്‌ക്കെതിരെ കോടതി ശിക്ഷവിധിച്ചത്‌. കര്‍ഷകരുടെ പിന്തുണ ഉറപ്പാക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌ സബ്‌സിഡി നല്‍കി നെല്ല്‌ സംഭരിച്ചതെന്നും ഖജനാവിന്‌ വന്‍നഷ്ടം വരുത്തിയെന്നുമാണ്‌ ഇവര്‍ക്കെതിരെയുള്ള ആരോപണം. പ്രവാസജീവിതം നയിക്കുന്ന കോടീശ്വരനായ മുന്‍ തായ്‌ പ്രധാനമന്ത്രി താക്‌സിന്‍ ഷിനവത്രയുടെ സഹോദരിയാണ്‌ യിംഗ്‌ ലക്ക്‌.