Breaking News

Trending right now:
Description
 
Sep 29, 2017

സൈനികന്റെ ഹൃദയം ഡ്രൈവര്‍ക്ക്‌ പുതുജീവനായി

image ഹരിയാന സ്വദേശിയായ നാവികസേന ഉദ്യോഗസ്ഥന്‍ അതുല്‍കുമാര്‍ പവാറിന്റെ (24) ഹൃദയം ഉദയംപേരൂര്‍ സ്വദേശിയും ഡ്രൈവറുമായ സുബ്രഹ്മണ്യഭട്ടില്‍ ഇനി തുടിക്കും. ചാലക്കുടിയിലെ അപകടത്തെ തുടര്‍ന്ന്‌ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച അതുല്‍കുമാറിന്റെ ഹൃദയം കോട്ടയം മെഡിക്കല്‍കോളജില്‍ മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ സുബ്രഹ്മണ്യഭട്ടില്‍ തുന്നിപിടിപ്പിച്ചത്‌. അതുല്‍കുമാര്‍ പവാറിന്റെ കരളും രണ്ടുവൃക്കകളും കൂടി ബന്ധുക്കള്‍ ദാനം ചെയ്‌തു. ഈ അവയവങ്ങള്‍ മൂന്നു പേര്‍ക്ക്‌ ജീവന്‍നല്‍കും. നാവികസേനയിലെ സബ്‌ ലഫ്‌റ്റനന്റായ അതുല്‍കുമാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ വിനോദയാത്ര പോയി മടങ്ങുമ്പോഴാണ്‌ ഇവരുടെ വാഹനം ചാലക്കുടിയില്‍വച്ച്‌ അപകടത്തില്‍പെട്ടത്‌. കഴിഞ്ഞ 24ന്‌ അര്‍ധരാത്രിയിലായിരുന്നു അപകടം. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും 27നു രാത്രി മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ ബന്ധുക്കള്‍ അവയവദാനത്തിന്‌ സന്നദ്ധത അറിയിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്നവാഹനത്തിന്റെ ഡ്രൈവറാണ്‌ സുബ്രഹ്മണ്യഭട്ട്‌. 2013 മുതല്‍ ഹൃദ്രോഗ ചികിത്സയിലായിരുന്നു. കാര്‍ഡിയോ തൊറാസിക്‌ സര്‍ജന്‍ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.
ഹരിയാന സ്വദേശിയായ നാവികസേന ഉദ്യോഗസ്ഥന്‍ അതുല്‍കുമാര്‍ പവാറിന്റെ (24) ഹൃദയം ഉദയംപേരൂര്‍ സ്വദേശിയും ഡ്രൈവറുമായ സുബ്രഹ്മണ്യഭട്ടില്‍ ഇനി തുടിക്കും. ചാലക്കുടിയിലെ അപകടത്തെ തുടര്‍ന്ന്‌ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച അതുല്‍കുമാറിന്റെ ഹൃദയം കോട്ടയം മെഡിക്കല്‍കോളജില്‍ മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ സുബ്രഹ്മണ്യഭട്ടില്‍ തുന്നിപിടിപ്പിച്ചത്‌. അതുല്‍കുമാര്‍ പവാറിന്റെ കരളും രണ്ടുവൃക്കകളും കൂടി ബന്ധുക്കള്‍ ദാനം ചെയ്‌തു. ഈ അവയവങ്ങള്‍ മൂന്നു പേര്‍ക്ക്‌ ജീവന്‍നല്‍കും. നാവികസേനയിലെ സബ്‌ ലഫ്‌റ്റനന്റായ അതുല്‍കുമാര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ വിനോദയാത്ര പോയി മടങ്ങുമ്പോഴാണ്‌ ഇവരുടെ വാഹനം ചാലക്കുടിയില്‍വച്ച്‌ അപകടത്തില്‍പെട്ടത്‌. കഴിഞ്ഞ 24ന്‌ അര്‍ധരാത്രിയിലായിരുന്നു അപകടം. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും 27നു രാത്രി മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ ബന്ധുക്കള്‍ അവയവദാനത്തിന്‌ സന്നദ്ധത അറിയിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്നവാഹനത്തിന്റെ ഡ്രൈവറാണ്‌ സുബ്രഹ്മണ്യഭട്ട്‌. 2013 മുതല്‍ ഹൃദ്രോഗ ചികിത്സയിലായിരുന്നു. കാര്‍ഡിയോ തൊറാസിക്‌ സര്‍ജന്‍ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.