Breaking News

Trending right now:
Description
 
Sep 29, 2017

ഷാര്‍ജയില്‍ 149 ഇന്ത്യന്‍ തടവുകാര്‍ക്ക്‌ മോചനം

image ഷാര്‍ജയില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ട 149 ഇന്ത്യാക്കാരെ മോചിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെട്ടവര്‍ക്കാണ്‌ മോചനം ലഭിച്ചിരിക്കുന്നത്‌. ഇവരില്‍ 20 വയസുമുതല്‍ 62 വയസുവരെയുള്ളവര്‍ ഉണ്ട്‌. മൂന്നുവര്‍ഷത്തിലധികമായി ശിക്ഷഅനുഭവിച്ചുവരുകയായിരുന്നു ഇവര്‍. ഷാര്‍ജ ഭരണാധികാരി ഷേഖ്‌ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ഖാസിമിയുടെ ഉത്തരവിനെ തുടര്‍ന്നാണ്‌ ഇത്രയും പേരെ ഒരുമിച്ച്‌ മോചിപ്പിച്ചത്‌. കേരള സന്ദര്‍ശനത്തിനിടെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്‌ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു. യുഎയിലേക്ക്‌ എപ്പോള്‍ വേണമെങ്കിലും മടങ്ങിയെത്താമെന്ന വ്യവസ്ഥയിലാണ്‌ മോചനം. മോചിപ്പിക്കപ്പെട്ടവര്‍ക്ക്‌ ഷാര്‍ജയില്‍ ജോലി ചെയ്യാനുളള തടസവും ഒഴിവാക്കി. ക്രിമിനല്‍കേസ്‌ ഇല്ലാത്തവരാണ്‌ മോചിപ്പിക്കപ്പെട്ടവര്‍. പലരും വ്യാഴാഴ്‌ചതന്നെ നാട്ടിലേക്കു തിരിച്ചു. ബാക്കിയുള്ളവര്‍ ഇന്നു മടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ജയിലില്‍ കഴിഞ്ഞിരുന്നവരുടെ 36 കോടിയോളംവരുന്ന ബാധ്യതകള്‍ ഷാര്‍ജ അധികാരികള്‍ നേരിട്ടു അടച്ചുതീര്‍ക്കുകയായിരുന്നു. ടാക്‌സി ഡ്രൈവറായി വന്ന സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ 15 വര്‍ഷം ജയിലില്‍ ശിക്ഷ അനുഭവിച്ച മുസ്‌തഫയും മോചിതനായിട്ടുണ്ട്‌. ഇദ്ദേഹത്തിന്‌ 68 വയസാണ്‌ പ്രായം. ചെക്ക്‌ കേസുകളിലും സിവില്‍കേസുകളിലുംപെട്ട്‌ മൂന്നുവര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന്‌ ഷാര്‍ജ ഭരണാധികാരിയുടെ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.