Breaking News

Trending right now:
Description
 
Sep 28, 2017

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌: യശ്വന്ത്‌ സിന്‍ഹ

image രാജ്യത്തെ സാമ്പത്തികരംഗം കടുത്ത തകര്‍ച്ചയിലേക്കാണെന്ന മുന്നറിയിപ്പുമായി ബിജെപിയുടെ ഉയര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ വ്യക്തമാക്കി. ഡോ.സുബ്രഹ്മണ്യന്‍ സ്വാമി, എസ്‌.ഗുരുമൂര്‍ത്തി തുടങ്ങിയ ബിജെപി നേതാക്കളുടെ അഭിപ്രായങ്ങള്‍ കൂടുതല്‍ ശക്തിയോടെ അവതരിപ്പിച്ചാണ്‌ സിന്‍ഹ കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. സിന്‍ഹയുടെ നിലപാടിനെ കോണ്‍ഗ്രസ്‌ സ്വാഗതം ചെയ്‌തു. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആയിരുന്നു സിന്‍ഹയുടെ വിമര്‍ശനം. നോട്ട്‌ നിരോധനത്തിന്റെയും ചരക്കു സേവന നികുതി ഒരുക്കമില്ലാതെ നടപ്പാക്കിയതിന്റെയും അനന്തരഫലമാണ്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ വന്‍തകര്‍ച്ചയെന്നു സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രധനമന്ത്രി അരുണ്‍ജയ്‌റ്റ്‌ലിയും ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ കൈകാര്യം ചെയ്‌ത രീതിയേയും സിന്‍ഹ വിമര്‍ശിച്ചു. ചരക്കുസേവന നികുതി തെറ്റായ രീതിയിലാണ്‌ വിഭാവനം ചെയ്‌തു നടപ്പാക്കിയത്‌. നോട്ട്‌ നിരോധനം ലഘൂകരിക്കാനാവാത്ത ദുരന്തമാണ്‌. നോട്ട്‌ നിരോധനവും ജിഎസ്‌ടിയും മൂലം ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖല പൂര്‍ണമായും തകര്‍ന്നു. ദശലക്ഷണക്കണക്കിന്‌ ആളുകള്‍ക്ക്‌ തൊഴില്‍നഷ്ടപ്പെട്ടു. അരുണ്‍ ജെയ്‌റ്റ്‌ലി ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയിലുണ്ടാക്കിയ കുഴപ്പങ്ങള്‍ക്കെതിരെ ഇനിയും സംസാരിച്ചില്ലെങ്കില്‍ രാജ്യം ഏല്‍പ്പിച്ചിരിക്കുന്ന ചുമതലയില്‍ താന്‍ പരാജയപ്പെടുമെന്നും സിന്‍ഹ വ്യക്തമാക്കി. ഞാന്‍ ഇപ്പോള്‍ സംസാരിക്കേണ്ടതുണ്ട്‌-എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ്‌ സിന്‍ഹ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്‌.