Breaking News

Trending right now:
Description
 
Jan 26, 2013

സ്‌ത്രീകള്‍ക്ക്‌ സുരക്ഷയൊരുക്കേണ്ടത്‌ സമൂഹത്തിന്റെ കടമയെന്ന്‌ മുഖ്യമന്ത്രി

image സ്‌ത്രീകള്‍ക്ക്‌ സുരക്ഷയൊരുക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുസ്ഥലങ്ങളിലും സ്വന്തം കുടുംബത്തില്‍ പോലും സ്‌ത്രീകള്‍ ആക്രമിക്കപ്പെടുന്ന സ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. സ്‌ത്രീകളുടെ സുരക്ഷ വനിതാ സംഘടനകളുടെയോ സര്‍ക്കാരിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌ത്രീ സുരക്ഷയ്‌ക്ക്‌ പുതിയ ശക്തമായ നിയമങ്ങളും സംവിധാനങ്ങളും കൊണ്ടുവരുമെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ആത്യന്തികമായി സ്‌ത്രീയും പുരുഷനും തുല്യരാണെന്ന വസ്‌തുത സമൂഹം അംഗീകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക്‌ ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിലക്കയറ്റവും വരള്‍ച്ചയും മാലിന്യ നിര്‍മാര്‍ജനവുമാണ്‌ സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍. കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒരു ലക്ഷം ഭൂരഹിതര്‍ക്ക്‌ ആഗസ്റ്റ്‌ 15 ന്‌ മുന്‍പ്‌ മൂന്നു സെന്റ്‌ ഭൂമി വീതം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.