Breaking News

Trending right now:
Description
 
Sep 28, 2017

ദിലീപിന്റെ രാമലീല തീയറ്ററുകളിലെത്തി

image വിവാദങ്ങള്‍ക്കിടെ ദിലീപിന്റെ പുതിയ ചിത്രം രാമലീല പ്രദര്‍ശനത്തിന്‌ എത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കേസ്‌ ചുമത്തി അറസ്‌റ്റിലായി ആലുവ സബ്‌ ജയിലില്‍ ദിലീപ്‌ റിമാന്‍ഡില്‍ കഴിയുമ്പോഴാണ്‌ ചിത്രം റിലീസാകുന്നത്‌. ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ റിലീസ്‌ ആഘോഷമാക്കാന്‍ രംഗത്തുണ്ട്‌. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയില്‍ രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ്‌ ദിലീപ്‌ വേഷമിടുന്നത്‌. പുലിമുരുകന്‍ എന്ന സിനിമയ്‌ക്കുശേഷം വന്‍ബജറ്റില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച രാമലീലയുടെ റിലീസ്‌ ദിലീപ്‌ കേസില്‍പെട്ടതോടെ അനിശ്ചിതത്വത്തിലായിരുന്നു. നാല്‍പതോളം തീയറ്ററുകളിലാണ്‌ രാമലീല പ്രദര്‍ശനത്തിന്‌ എത്തിയത്‌. മഞ്‌ജുവാര്യര്‍ അടക്കമുള്ള താരങ്ങളും സിനിമയ്‌ക്ക്‌ പിന്തുണയുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഒരു വ്യക്തിയുടെയല്ല സിനിമയെന്നും ഒരുപാട്‌ പേരുടെ അധ്വാനത്തിന്റെ ഫലമാണ്‌ ഓരോ സിനിമയെന്നുമായിരുന്നു മഞ്‌ജുവാര്യരുടെ പ്രതികരണം. മഞ്‌ജുവാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാത എന്ന കുടുംബചിത്രവും തിയറ്ററുകളില്‍ എത്തി.