Breaking News

Trending right now:
Description
 
Sep 28, 2017

ഡല്‍ഹി ഐഐടി ഹോസ്‌റ്റലില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത എലി

image ഡല്‍ഹി ഐഐടി ഹോസ്‌റ്റലില്‍ വിളമ്പിയ പ്രഭാതഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. കാമ്പസിലെ അരവലി ഹോസ്‌റ്റലില്‍ വ്യാഴാഴ്‌ച രാവിലെ വിളമ്പിയ ഭക്ഷണത്തിലാണ്‌ എലിക്കുഞ്ഞിനെ കണ്ടത്‌. വിദ്യാര്‍ഥി ഭക്ഷണം കഴിക്കുന്നതിനിടെ ചട്‌നിയില്‍ എലിക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച്‌ വിദ്യാര്‍ഥി ഫേസ്‌ബുക്കിലും പോസ്‌റ്റ്‌ ഇട്ടിരുന്നു. ഐഐടി കാമ്പസില്‍ മൂന്നു വനിതാ ഹോസ്‌റ്റലുകളും 11 ബോയ്‌സ്‌ ഹോസ്‌റ്റലുകളുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മിക്ക ഹോസ്‌റ്റലുകളുടെയും അവസ്ഥ ഇതാണെന്നാണ്‌ കുട്ടികളുടെ പരാതി.