Breaking News

Trending right now:
Description
 
Sep 28, 2017

അന്തരിച്ച കെ.ആര്‍.അരവിന്ദാക്ഷന്റെ സംസ്‌കാരം നടത്തി

image അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി കോട്ടയം തിരുനക്കര കൈയ്യൂന്നിപ്പാറ കെ.ആര്‍.അരവിന്ദാക്ഷന്റെ സംസ്‌കാരം നടത്തി. പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളും സംസ്ഥാന സഹകരണബാങ്ക്‌ മുന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ചൊവ്വാഴ്‌ച കണ്ണൂരില്‍ പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുത്തശേഷം രാത്രി കോഴിക്കോട്ട്‌ എത്തിയ അരവിന്ദാക്ഷന്‌ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്‌ച പുലര്‍ച്ചെയായിരുന്നു അന്ത്യം. എസ്‌എഫ്‌ഐയിലൂടെയാണ്‌ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്‌. പൊന്‍കുന്നം കൂരാലി കയ്യൂന്നിപ്പാറ രാമകൃഷ്‌ണപിള്ളയുടെയും മാധവിയമ്മയുടെയും മകനാണ്‌. ഭാര്യ ഉഷാ വി.സാഗര്‍ (കോട്ടയം സഹകരണ അര്‍ബന്‍ബാങ്ക്‌ ഡയറക്ടര്‍). മക്കള്‍: അരുണ്‍ അരവിന്ദ്‌, ഡോ.അഖില അരവിന്ദ്‌.