Breaking News

Trending right now:
Description
 
Sep 28, 2017

കാണാതായ ഏഴുവയസുകാരി കൊല്ലപ്പെട്ടു; പീഡനത്തിന്‌ ബന്ധു അറസ്റ്റില്‍

image കൊല്ലം കുളത്തൂപ്പുഴയില്‍നിന്നു കഴിഞ്ഞദിവസം കാണാതായ എല്‍കെജി വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍നിന്നാണ്‌ മൃതദേഹം കണ്ടെടുത്തത്‌. കുട്ടിയെ ട്യൂഷന്‍ക്ലാസിലേക്കു കൊണ്ടുപോയ ബന്ധു രാജേഷിനെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തതോടെയാണ്‌ കൊലപാതകവിവരം പുറത്തായത്‌. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവാണ്‌ രാജേഷ്‌. മാനഭംഗപ്പെടുത്തിയശേഷം താനാണ്‌ കുട്ടിയെ കൊലപ്പെടുത്തിയതെന്നു രാജേഷ്‌ മൊഴിനല്‍കി. ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്‌ചയാണ്‌ കാണാതായത്‌. ഇതേതുടര്‍ന്ന്‌ കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.രാജേഷിനൊപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ബുധനാഴ്‌ച രാത്രി കുളത്തൂപ്പുഴയില്‍നിന്നാണ്‌ രാജേഷിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌.