Breaking News

Trending right now:
Description
 
Sep 28, 2017

പെയിന്റടി കേസ്‌: ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി തള്ളി

image ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ്‌ കോടതി തള്ളി. പൊലീസ്‌ സ്റ്റേഷനുകള്‍ക്ക്‌ പെയിന്റടിക്കാന്‍ ഒരു കമ്പനിയുടെ പെയിന്റ്‌ വാങ്ങണമെന്ന്‌ നിര്‍ദേശിച്ച്‌ സര്‍ക്കുലര്‍ ഇറക്കിയതില്‍ അഴിമതിയുണ്ടെന്ന്‌ ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ തള്ളിയത്‌. പൊലീസ്‌ സ്റ്റേഷനുകള്‍ക്ക്‌ ഒരു കമ്പനിയുടെ നിറമല്ല നിര്‍ദേശിച്ചതെന്നും കളര്‍ കോഡാണ്‌ നിര്‍ദേശിച്ചതെന്നും വിജിലന്‍സ്‌ നിയമോപദേശകന്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ബെഹ്‌റയ്‌ക്കെതിരെയുള്ള ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും വിജിലന്‍സ്‌ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 420 പൊലീസ്‌ സ്റ്റേഷനുകളിലും ഒരു കമ്പനിയുടെ പെയിന്റ്‌ അടിക്കാനാണ്‌ ബെഹ്‌റ ഉത്തരവിറക്കിയത്‌. ടെന്‍ഡര്‍ വിളിക്കാതെ ഒരു കമ്പനിയുടെ പെയിന്റ്‌ വാങ്ങാന്‍ നിര്‍ദേശിച്ച ഡിജിപിയുടെ നടപടിയില്‍ അഴിമതിയുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.