Breaking News

Trending right now:
Description
 
Sep 27, 2017

ബന്ധുനിയമനക്കേസ്‌ ഹൈക്കോടതി റദ്ദാക്കി

image മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനക്കേസ്‌ ഹൈക്കോടതി റദ്ദാക്കി. കേസ്‌ നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിലനില്‍ക്കാത്ത കേസ്‌ ആര്‍ക്കുവേണ്ടി എടുത്തതാണ്‌? ആരുടെയെങ്കിലും വായ്‌ അടപ്പിക്കാനാണോ കേസ്‌ എടുത്തത്‌? എല്ലാം കോടതിയുടെ തലയില്‍ കെട്ടിവച്ച്‌ രക്ഷപ്പെടാനാണോ ശ്രമിക്കുന്നത്‌-കോടതി ചോദിച്ചു. ജയരാജനെതിരായ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും നിയമനത്തിലൂടെ ആരും ഏതെങ്കിലും തരത്തിലുള്ള നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.കേസില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ ഒരു രൂപപോലും നഷ്ടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ്‌ നിലനില്‍ക്കില്ലെന്നുമാണ്‌ സര്‍ക്കാര്‍ അറിയിച്ചത്‌.