Breaking News

Trending right now:
Description
 
Sep 27, 2017

രോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കരുതെന്ന്‌ വരുണ്‍ഗാന്ധി

image രോഹിംഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തുനിന്നു പുറത്താക്കരുതെന്ന്‌ ബിജെപി എംപി വരുണ്‍ഗാന്ധി ആവശ്യപ്പെട്ടു. നവഭാരത്‌ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍നിന്നു വിരുദ്ധമായി രോഹിംഗ്യന്‍ വിഷയത്തില്‍ അരുണ്‍ അഭിപ്രായം പങ്കുവച്ചത്‌. മ്യാന്‍മാറില്‍നിന്നു പുറത്താക്കപ്പെട്ട രോഹിംഗ്യന്‍ വംശജര്‍ക്ക്‌ ഇന്ത്യ അഭയം നല്‍കണം. ഇതിനായി ഇന്ത്യ ഒരു അഭയാര്‍ഥി നയത്തിന്‌ രൂപം നല്‍കണം. അതിനുപുറമേ മ്യാന്‍മാറില്‍നിന്നും അഫ്‌ഗാനിസ്ഥാനില്‍നിന്നും കുടിയേറുന്നവര്‍ ഡല്‍ഹിയില്‍ വീടും ജോലിയും അന്വേഷിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന വിവേചനങ്ങളും കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ മകനായ അരുണ്‍ഗാന്ധി ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. എന്നാല്‍ പാര്‍ട്ടി എംപിയുടെ അഭിപ്രായം രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌ രാജ്‌ അഹിര്‍ രംഗത്തെത്തി.