Breaking News

Trending right now:
Description
 
Sep 27, 2017

ദിലീപിന്റെ ജാമ്യഹര്‍ജി വിധിപറയാന്‍ മാറ്റി

image നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി വിധിപറയാന്‍ കോടതി മാറ്റി. ദിലീപിന്റെ അഞ്ചാം ജാമ്യഹര്‍ജി കോടതി പരിഗണിക്കുമ്പോഴാണ്‌ നടനെതിരെയുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയതും വിധിപറയുന്നത്‌ മാറ്റിവച്ചതും. ദിലീപ്‌ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നും ജാമ്യം നല്‍കരുതെന്നും സ്ഥിതിമാറിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നരക്കോടി രൂപയാണ്‌ നടിയെ ആക്രമിച്ച്‌ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രധാനപ്രതിയായ പള്‍സര്‍ സുനിക്ക്‌ ദിലീപ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌. പൊലീസ്‌ പിടിച്ചാല്‍ ഇത്‌ മൂന്നുകോടി രൂപ നല്‍കാമെന്നും വാഗ്‌ദാനമുണ്ടായിരുന്നു. ഇതുവഴി ദിലീപിന്‌ 65 കോടി രൂപയുടെ നേട്ടമുണ്ടാകുമായിരുന്നു. എന്നാല്‍ നേട്ടം എങ്ങനെ ഉണ്ടാകുമെന്ന്‌ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ല. ദിലീപാണ്‌ ഈ ക്വട്ടേഷന്‍ നല്‍കിയതെന്ന്‌ പത്താംപ്രതിയും സുനിയുടെ സഹതടവുകാരനുമായ വിപിന്റെ മൊഴിയില്‍നിന്നു വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.കേസിലെ പ്രധാനസാക്ഷിയെ ദിലീപ്‌ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.