Breaking News

Trending right now:
Description
 
Sep 27, 2017

അഫ്‌ഗാനിസ്ഥാനിലേക്ക്‌ ഇന്ത്യന്‍ സേനയെ അയയ്‌ക്കില്ലെന്ന്‌

image അഫ്‌ഗാനിസ്ഥാനിലേക്ക്‌ ഇന്ത്യന്‍ സൈന്യത്തെ അയയ്‌ക്കില്ലെന്ന നിലപാടിലാണെന്ന്‌ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ജയിംസുമാറ്റിസുമായുള്ള ചര്‍ച്ചയ്‌ക്കുശേഷമാണ്‌ മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. അതേസമയം, വൈദ്യസഹായം ഉള്‍പ്പെടെയുള്ള സഹകരണം തുടരും. എന്നാല്‍ ഇന്ത്യന്‍ സേനയുടെ ബൂട്ടുകള്‍ അഫ്‌ഗാന്‍ മണ്ണില്‍ പതിയില്ല. അഫ്‌ഗാനിസ്ഥാനില്‍ ഡാമുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവ പണിയുന്നതിന്‌ ഇന്ത്യ സഹായം നല്‍കുന്നുണ്ട്‌. അഫ്‌ഗാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലനവും നല്‍കും. ആവശ്യമായ സാഹചര്യത്തില്‍ ഇന്ത്യ ഈ സഹായങ്ങള്‍ വിപുലീകരിക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്ന അഫ്‌ഗാനിസ്ഥാനില്‍ ഇന്ത്യന്‍സേനയുടെ സാന്നിധ്യം ആഗ്രഹിച്ചായിരുന്നു അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ജയിംസുമാറ്റിസ്‌ ഇന്ത്യ സന്ദര്‍ശനം നടത്തിയത്‌. ട്രംപ്‌ പ്രസിഡന്റായതിനുശേഷം ഇന്ത്യാസന്ദര്‍ശനം നടത്തുന്ന ഏറ്റവും മുതിര്‍ന്ന യുഎസ്‌ ഉദ്യോഗസ്ഥനാണ്‌ ഇദ്ദേഹം. ഭീകരര്‍ക്കു താവളമൊരുക്കുന്ന പാക്കിസ്ഥാന്റെ നിലപാട്‌ സംബന്ധിച്ച്‌ ഇരുവരും ചര്‍ച്ച നടത്തി.