Breaking News

Trending right now:
Description
 
Sep 27, 2017

നോട്ട്‌ നിരോധനം ദുരന്തമായിരുന്നുവെന്ന്‌ യശ്വന്ത്‌ സിന്‍ഹ

image നോട്ട്‌ നിരോധനം ദുരന്തമായിരുന്നുവെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ വ്യക്തമാക്കി. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ പോയതില്‍ ബിജെപിയില്‍ പലര്‍ക്കും അതൃപ്‌തിയുണ്ട്‌. ജിഎസ്‌ടി നടപ്പാക്കിയതില്‍ സര്‍ക്കാരിന്‌ വീഴ്‌ചപറ്റി. ജിഎസ്‌ടി നടപ്പാക്കിയതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്‌ പുതിയ പദ്ധതികള്‍ ഒന്നും ഇല്ലെന്നും യശ്വന്ത്‌ സിന്‍ഹ വ്യക്തമാക്കി. ചെറുകിട സംരംഭങ്ങള്‍ അടച്ചുപൂട്ടിയതോടെ നിരവധിപേര്‍ക്ക്‌ തൊഴില്‍ നഷ്ടമായിരിക്കുകയാണ്‌. സാങ്കേതിക കാരണങ്ങളാലാണ്‌ ജിഡിപി താഴ്‌ന്നതിനു പിന്നിലെന്ന്‌ അമിത്‌ഷായുടെ പ്രസ്‌താവനയേയും അദ്ദേഹം വിമര്‍ശിച്ചു. വളര്‍ച്ചാകണക്ക്‌ കൂട്ടുന്ന രീതിയില്‍ ബിജെപി മാറ്റംവരുത്തണം. യഥാര്‍ത്ഥത്തില്‍ പുറത്തുവന്നതിനേക്കാള്‍ താഴ്‌ചയിലാണ്‌ ജിഡിപിയെന്നു യശ്വന്ത്‌ സിന്‍ഹ ചൂണ്ടിക്കാട്ടി. എണ്ണവില താഴ്‌ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി തീര്‍ത്തും പരാജപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.