Breaking News

Trending right now:
Description
 
Sep 26, 2017

കല്യാണിന്റെ നവരാത്രി ആഘോഷങ്ങള്‍ക്ക്‌ താരപ്പകിട്ട്‌

image കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാന്‍ ടി.എസ്‌. കല്യാണരാമന്‍ വസതിയില്‍ ഒരുക്കിയ നവരാത്രി ആഘോഷങ്ങളില്‍ ബോളിവുഡ്‌ താരം കത്രീന കൈഫ്‌, മമ്മൂട്ടി, നാഗാര്‍ജുന തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ താരനിര പങ്കെടുത്തു. Image may contain: 5 people, people smiling, people standing and wedding
പാവകളെ പൗരാണിക ആചാരങ്ങളോടെ തട്ടുകളായി പ്രദര്‍ശിപ്പിക്കുന്ന ബൊമ്മക്കൊലുവായിരുന്നു ആഘോഷനാളിലെ പ്രത്യേകത. തമിഴ്‌ സിനിമാതാരങ്ങളായ പ്രഭു ഗണേശന്‍, കാര്‍ത്തി, വിക്രം പ്രഭു എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. 
Image may contain: 4 people, people standing, wedding and indoor
ജയറാം, മഞ്‌ജു വാര്യര്‍, നിവിന്‍ പോളി എന്നീ മലയാള സിനിമാതാരങ്ങളും സംവിധായകന്‍ പ്രിയദര്‍ശനും ബൊമ്മക്കൊലു ആഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
Image may contain: 3 people, people standing
സംഗീതപ്രതിഭ പാലക്കാട്‌ ശ്രീറാമും സാരിഗമയിലൂടെ പ്രശസ്‌തനായ പാട്ടുകാരന്‍ വൈഷ്‌ണവ്‌ ഗിരീഷും ചേര്‍ന്നുള്ള പ്രകടനം സദസ്സിന്‌ ആസ്വാദ്യകരമായി. സ്‌പീഡ്‌ പെയ്‌ന്ററായ വികാസ്‌ നായക്‌ വരച്ച കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ്‌ അംബാസഡറായ അമിതാഭ്‌ ബച്ചന്റെ ഛായാചിത്രം അത്ഭുതപ്പെടുത്തുന്നതായിരുന്നു. 
Image may contain: 5 people, people standing and indoor പരമ്പരാഗത രീതിയില്‍ വസ്‌ത്രം ധരിച്ചാണ്‌ വിശിഷ്ടാതിഥികള്‍ എത്തിയത്‌. എല്ലാവരും തങ്ങളുടെ പ്രിയ താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.