Breaking News

Trending right now:
Description
 
Sep 23, 2017

ഓണം ബംപര്‍: 10 കോടിയുടെ ഭാഗ്യവാനെതേടി നെട്ടോട്ടം

image സംസ്ഥാന സര്‍ക്കാരിന്റെ 10 കോടിയുടെ തിരുവോണം ബംബര്‍ നെറുക്കെടുത്തപ്പോള്‍ ജേതാവിനെ കാണാനില്ല. പലരുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ ജേതാവാണെന്ന രീതിയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ കോടീശ്വരന്‍ കാണാമറയത്താണ്‌. നറുക്കെടുപ്പില്‍ 10 കോടി രൂപ മലപ്പുറം പരപ്പനങ്ങാടിയില്‍ വിറ്റ എജെ 442876 ടിക്കറ്റിനാണ്‌ ലഭിച്ചത്‌. ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത്‌ ഖാദിദാണ്‌ ടിക്കറ്റ്‌ വിറ്റത്‌. പരപ്പനങ്ങാടി ബസ്‌ സ്റ്റാന്‍ഡില്‍ വിറ്റ ടിക്കറ്റിനാണ്‌ സമ്മാനമെന്നാണ്‌ സംശയം. ഓണം ബംപറിലൂടെ സര്‍ക്കാരിന്‌ 50 കോടിയോളം രൂപയാണ്‌ ലാഭം ലഭിച്ചത്‌. 65 ലക്ഷം ടിക്കറ്റുകള്‍ മൂന്നുഘട്ടങ്ങളിലായി അച്ചടിച്ചു വിതരണം ചെയ്‌തിരുന്നു. അതെല്ലാം വിറ്റുതീരുകയും ചെയ്‌തു. സംസ്ഥാന ലോട്ടറിയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള സമ്മാനവും ടിക്കറ്റുമാണ്‌ ഇത്തവരണത്തെ റെക്കോര്‍ഡ്‌ ലാഭത്തിനു കാരണം.