Breaking News

Trending right now:
Description
 
Sep 23, 2017

മോദിയുടെ മണ്ഡലങ്ങളെ ബന്ധിപ്പിച്ച്‌ പുതിയ ട്രെയിന്‍

image കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിച്ച രണ്ടു മണ്ഡലങ്ങളെ ബന്ധിപ്പിച്ച്‌ പുതിയ ട്രെയിന്‍. വാരാണസിക്കും വഡോദരയ്‌ക്കും ഇടയിലോടുന്ന മഹാമന എക്‌സ്‌പ്രസിന്‌ വാരാണസിയില്‍ മോദി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ട്രെയിനിന്റെ ആദ്യയാത്ര വഡോദരയില്‍നിന്നായിരിക്കും. ആഴ്‌ചയിലൊന്നുവീതമാണ്‌ സര്‍വീസ്‌. വഡോദരയില്‍നിന്നു ബുധനാഴ്‌ചകളിലും തിരിച്ചു വാരാണസിയില്‍നിന്നു വെള്ളിയാഴ്‌ചകളിലും പുറപ്പെടും. 1531 കിലോമീറ്റര്‍ ദൂരം 27 മണിക്കൂര്‍ 30മിനിട്ടുകൊണ്ടു ഓടിയെത്തുന്ന ട്രെയിനാണിത്‌. 18 കോച്ചുകളുള്ള ട്രെയിനില്‍ എല്‍ഈഡി ലൈറ്റുകള്‍, ആധുനിക ശുചിമുറി, എക്‌സോസ്‌റ്റ്‌ ഫാന്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്‌. ഉത്തര്‍പ്രദേശിനും ഗുണറാത്തിനും പുറമേ മധ്യപ്രദേശ്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയും ട്രെയിന്‍ കടന്നുപോകും. ഒട്ടേറെ പ്രത്യേകതകള്‍ ട്രെയിനിന്റെ കോച്ചുകള്‍ക്കുണ്ട്‌. മുകളിലെ ബര്‍ത്തുകളിലേക്കു കയറാന്‍ എളുപ്പമുള്ള ഗോവണി, ആധുനിക ശുചിമുറികള്‍, ബര്‍ത്തില്‍ കിടന്നു വായിക്കാനുള്ള ലൈറ്റ്‌, എല്ലാ കോച്ചുകളിലും തീയണയ്‌ക്കാനുള്ള സംവിധാനം, ദുര്‍ഗന്ധമകറ്റാനുള്ള സംവിധാനം തുടങ്ങിയവയും കംപാര്‍ട്ടുമെന്റിലുണ്ട്‌.