Breaking News

Trending right now:
Description
 
Sep 23, 2017

വിദ്യാര്‍ഥിയുടെ കൊലപാതകം: സുഹൃത്തും സഹായികളും പിടിയില്‍

image ബെംഗളൂരില്‍ മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും പിന്നീട്‌ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയും ചെയ്‌ത കേസില്‍ സുഹൃത്ത്‌ വിശാല്‍ (21), വിശാലിന്റെ സഹായികളായ വിനയ്‌ പ്രസാദ്‌ (24), കിരണ്‍ പൈ (22), വിനോദ്‌ കുമാര്‍ എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്‌തു. ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥനായ നിരഞ്‌ജന്‍ കുമാറിന്റെ മകന്‍ എന്‍.ശരത്താണ്‌ (19) കൊല്ലപ്പെട്ടത്‌. രണ്ടാംവര്‍ഷ ഓട്ടമൊബൈല്‍ എന്‍ജിനിയറിങ്‌ വിദ്യാര്‍ഥിയാണ്‌. നിരഞ്‌ജന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പാലക്കാട്‌ പറളിയില്‍നിന്നു ബെംഗളൂരിലേക്ക്‌ കുടിയേറിയതാണ്‌. ശരത്തിനെ കഴിഞ്ഞ 12 മുതല്‍ കാണാതായിരുന്നു. തുടര്‍ന്നാണ്‌ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്‌ വാട്‌സാപ്പ്‌ സന്ദേശം ശരത്തിന്റെ സഹോദരിയുടെ മൊബൈല്‍ഫോണില്‍ എത്തിയത്‌. പൊലീസിനു ലഭിച്ച പരാതിയിലാണ്‌ സംഘം പിടിയിലായത്‌. തുടര്‍ന്നു പൊലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ശരത്ത്‌ കൊല്ലപ്പെട്ടുവെന്നു വിവരം ലഭിച്ചു. കാറില്‍വച്ചാണ്‌ കൊലപ്പെടുത്തിയത്‌. ഇന്നലെ രാവിലെ അഞ്‌ജനഹള്ളിയിലെ കരിങ്കല്‍ ക്വാറിയില്‍നിന്ന്‌ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെടുത്തു.