Breaking News

Trending right now:
Description
 
Sep 23, 2017

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി: മന്ത്രി തോമസ്‌ ചാണ്ടി

image മന്ത്രി തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ട്‌ നിര്‍മാണത്തില്‍ കായല്‍ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന്‌ ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട്‌ പുറത്തുവന്നു. 2013 മുതലുള്ള ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ്‌ കയ്യേറ്റം സ്ഥിരീകരിച്ചത്‌. അതേസമയം, കായല്‍ കയ്യേറിയെന്ന ആരോപണം കെട്ടുകഥയാണെന്നു മന്ത്രി തോമസ്‌ ചാണ്ടി പ്രതികരിച്ചു. അതേസമയം, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കും. ഒരുനുള്ള്‌ ഭൂമിപോലും കയ്യേറിയിട്ടില്ല. കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും ഉപേക്ഷിക്കും. ആരോപണങ്ങള്‍ക്കു പിന്നില്‍ വലിയൊരു ഗൂഢസംഘംതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ലേക്ക്‌ പാലസ്‌ ഭൂമി ഇടപാടില്‍ ആലപ്പുഴ നഗരസഭ ഇടപെടേണ്ട കാര്യമില്ല. വര്‍ഷങ്ങളായി താന്‍ കരം അടയ്‌ക്കുന്നുണ്ട്‌. തന്റെ പേരില്‍ അനധികൃതമായി സ്ഥലം ഉണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കാന്‍ തയാറാണെന്നും മന്ത്രി തോമസ്‌ ചാണ്ടി വ്യക്തമാക്കി. ലേക്ക്‌ പാലസ്‌ റിസോര്‍ട്ടിനടത്തു പാര്‍ക്കിങ്‌ സ്ഥലം നിര്‍മിച്ചതു കായല്‍ നികത്തിയാണെന്ന്‌ കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌. ഇത്‌ ഭൂനിയമ ലംഘനമാണെന്നു പറയുന്നു. തോമസ്‌ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ്‌ കമ്പനിയാണ്‌ റിസോര്‍ട്ട്‌ നിര്‍മിച്ചത്‌. ഇവരോട്‌ അടുത്ത ചൊവ്വാഴ്‌ച വിശദീകരണം നല്‍കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.