Breaking News

Trending right now:
Description
 
Sep 22, 2017

ബംഗുളൂരില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥി മരിച്ചനിലയില്‍

image ബംഗുളൂരില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ എന്‍ജിനിയറിങ്‌ വിദ്യാര്‍ഥി ശരത്തിനെ (19) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്‌ജന്‍കുമാറിന്റെ മകനാണ്‌. കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ്‌ ശരത്തിനെ കാണാതായത്‌. ശരത്തിനെ വിട്ടുകിട്ടാന്‍ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ക്ക്‌ കഴിഞ്ഞദിവസം വാട്‌സ്‌ ആപ്പ്‌ സന്ദേശം ലഭിച്ചിരുന്നു. ശരത്തിന്റെ സഹോദരിയുടെ ഫോണിലേക്കാണ്‌ സന്ദേശം ലഭിച്ചത്‌. റോയല്‍ എന്‍ഫീല്‍ഡ്‌ ക്ലാസിക്ക്‌ വാങ്ങിയ സന്തോഷം സുഹൃത്തുക്കള്‍ക്കൊപ്പം പങ്കുവയ്‌്‌ക്കാന്‍ പുറത്തുപോയ ശരത്തിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.