Breaking News

Trending right now:
Description
 
Sep 22, 2017

പീഡനക്കേസില്‍ സ്വാമി ഫലാഹാരി ബാബയുടെ അറസ്റ്റ്‌ ഉടന്‍

image ജയ്‌പൂര്‍ ആള്‍വാറിലെ ആശ്രമത്തില്‍ ഇരുപതുകാരിയെ പീഡിപ്പിച്ച കേസില്‍ സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജിന്റെ ഉടന്‍ ഉണ്ടാകും. എഴുപതുകാരനായ സ്വാമിക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു. പൊലീസ്‌ സ്വാമിയെ തേടി ആശ്രമത്തിലെത്തിയതോടെ സ്വാമിക്ക്‌ കടുത്ത രക്തസമ്മര്‍ദമുണ്ടായി. തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മാതാപിതാക്കള്‍ 15 വര്‍ഷമായി സ്വാമിയുടെ അനുയായികളാണ്‌. നിയമവിദ്യാര്‍ഥിയായ യുവതിക്ക്‌ ഇന്റേണ്‍ഷിപ്‌ കാലത്തെ ആദ്യ പ്രതിഫലമായി ലഭിച്ച 3000 രൂപ സ്വാമിക്കു സമര്‍പ്പിക്കുന്നതിന്‌ എത്തിയപ്പോഴാണ്‌ പീഡിപ്പിച്ചത്‌. ഓഗസ്‌റ്റ്‌ ഏഴിനായിരുന്നു സംഭവം.