Breaking News

Trending right now:
Description
 
Sep 22, 2017

ട്രംപിന്‌ ബുദ്ധിസ്ഥിരതയില്ലെന്ന്‌ കിം ജോങ്‌ ഉന്‍

image അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്‌ ബുദ്ധിസ്ഥിരതയില്ലെന്നു ഉത്തരകൊറിയ ഏകാധിപതി കിം ജോങ്‌ ഉന്‍. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉത്തരകൊറിയയെ പാടെ നശിപ്പിക്കുമെന്നു കഴിഞ്ഞദിവസം ട്രംപ്‌ പ്രസംഗിച്ചതിനു മറുപടിയായാണ്‌ കിം ജോങ്‌ ഉന്‍ ഇപ്രകാരം പറഞ്ഞത്‌. ഉത്തരകൊറിയയ്‌ക്കുനേരെയുള്ള ഭീഷണികള്‍ക്ക്‌ കനത്ത വില നല്‍കേണ്ടിവരുമെന്നും ട്രംപിനെ അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരിയായിരിക്കാനുള്ള യോഗ്യത ട്രംപിന്‌ ഇല്ല. വഞ്ചകനും തീക്കളി ഇഷ്ടപ്പെടുന്ന ഗുണ്ടയുമാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ എന്നും കിം വ്യക്തമാക്കി. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ്‌ ഏജന്‍സിയാണ്‌ കിമ്മിന്റെ പ്രസ്‌താവന പുറത്തുവിട്ടത്‌. പ്രഹരശേഷിയില്‍ അമേരിക്കയ്‌ക്കു തുല്യരാവുകയെന്ന കിമ്മിന്റെ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ പസഫിക്‌ സമുദ്രത്തിലേക്ക്‌ ഹൈഡ്രന്‍ ബോംബ്‌ പരീക്ഷിക്കാനുള്ള പദ്ധതിയുണ്ടെന്ന്‌ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.