Breaking News

Trending right now:
Description
 
Sep 22, 2017

കാര്‍ ലോറിക്കു പിന്നിലിടിച്ച്‌ രണ്ട്‌ എംബിഎ വിദ്യാര്‍ഥികള്‍ മരിച്ചു

image ചാലക്കുടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച്‌ എറണാകുളം കളമശേരി രാജഗിരി കോളജിലെ ഒന്നാംവര്‍ഷ എംബിഎ വിദ്യാര്‍ഥികളായ കോട്ടയം നെടുങ്കുന്നം തെങ്ങുംമൂട്ടില്‍ ക്രിസ്‌റ്റി മാത്യു ഫിലിപ്പ്‌ (24), കടപ്പൂര്‌ വല്ലാട്ട്‌ ബിമല്‍ സെബാസ്റ്റ്യന്‍ (21) എന്നിവര്‍ മരിച്ചു. ബുധനാഴ്‌ച അര്‍ധ രാത്രിയിലായിരുന്നു അപകടം. ഇവര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ബ്ലെയ്‌സണ്‍, ജോസി മാത്യു എന്നിവരെ ഗുരുതര പരുക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച മാനേജ്‌മെന്റ്‌ ഫെസ്റ്റില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ്‌ ഇവര്‍ അപകടത്തില്‍പെടുന്നത്‌. ബെസ്റ്റ്‌ മാനേജര്‍ ഇനത്തില്‍ ഒന്നാംസ്ഥാനം ഇവര്‍ക്കായിരുന്നു. ജോസി മാത്യുവാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചുകയറിയാണ്‌ അപകടം ഉണ്ടായതെന്നു പൊലീസ്‌ വ്യക്തമാക്കി. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന്‌ കാരണമായത്‌.