Breaking News

Trending right now:
Description
 
Sep 22, 2017

കാന്‍സര്‍രോഗികളെ സഹായിക്കാന്‍ വൈദികന്റെ ആകാശച്ചാട്ടം നാളെ

image കാന്‍സര്‍ രോഗികള്‍, നിര്‍ധനരും മിടുക്കരുമായ നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ എന്നിവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫണ്ട്‌ സ്വരൂപിക്കാന്‍ മലയാളി വൈദികനായ ഫാ.ജോര്‍ജ്‌ എ.പുത്തൂര്‍ നാളെ നോട്ടിങ്‌ഹാമില്‍ ആകാശച്ചാട്ടം നടത്തും. 15,000 അടി താഴ്‌ചയിലേക്കായിരിക്കും ആകാശച്ചാട്ടം നടത്തുക. പൗരോഹിത്യ ശുശ്രൂഷയുടെ 25-ാം വാര്‍ഷത്തിലാണ്‌ ഇടുക്കി സ്വദേശിയായ ഫാ.ജോര്‍ജിന്റെ സാഹസിക പ്രകടനം. പോളിയ ബാധിച്ചതിനെ തുടര്‍ന്ന്‌ കാലുകള്‍ക്കുണ്ടായ തളര്‍ച്ച വകവയ്‌ക്കാതെയാണ്‌ അദ്ദേഹം വൈദികവൃത്തി തിരഞ്ഞെടുത്തത്‌. ബ്രിട്ടനിലെ കാര്‍ഡിഫ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ കത്തോലിക്കാ പള്ളിയില്‍ ശുശ്രൂഷ ചെയ്യുകയാണ്‌ അദ്ദേഹം. റോമിലെ യൂണിവേഴ്‌സിറ്റിയില്‍നിന്നു തത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ഡോക്ടറേറ്റ്‌ നേടിയിട്ടുണ്ട്‌.