Breaking News

Trending right now:
Description
 
Sep 22, 2017

റവ.ഡോ.കെ.സി.ജോര്‍ജിന്റെ ചരമവാര്‍ഷികം ആചരിച്ചു

image ആലപ്പുഴ: ലാളിത്യം മുഖമുദ്രയാക്കുന്നവര്‍ സമൂഹത്തിന്‌ ആശ്വാസം പകരുമെന്നു പച്ച ചെക്കിടിക്കാട്‌ ലൂര്‍ദ്ദ്‌ മാതാ ദേവാലായ വികാരി ഫാ.ജോര്‍ജ്‌ കൊച്ചുപറമ്പില്‍. പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റവ.ഡോ.കെ.സി.ജോര്‍ജ്‌ കരിക്കംപള്ളില്‍ എസ്‌ജെയുടെ ഒന്നാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച്‌ ലൂര്‍ദ്ദ്‌ മാതാ പാരിഷ്‌ ഹാളില്‍ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അധ്യക്ഷതവഹിച്ചു. ട്യുബിങ്ങന്‍ എബര്‍ഹാര്‍ഡ്‌ കാള്‍സ്‌ യൂണിവേഴ്‌സിറ്റി ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ ചെയര്‍ പ്രഫ.സ്‌കറിയ സക്കറിയ മുഖ്യപ്രഭാഷണവും സ്വാമിയാര്‍ സ്‌മരണിക പ്രകാശനവും നടത്തി. ഇളമതയില്‍ കുടുംബയോഗം പ്രസിഡന്റ്‌ ഇ.ജെ.ആന്റണി, മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ ജോസഫ്‌ പൊന്നൊലി, റവ.ഡോ.ജോസഫ്‌ തെക്കേത്തല, സിബി കാട്ടാമ്പള്ളി, സിസില്‍ മാത്യു, ജയിംസ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ.കെ.സി.ജോര്‍ജിന്റെ സ്‌മരണയ്‌ക്കായിട്ടുള്ള എന്‍ഡോവ്‌മെന്റ്‌ ഫണ്ട്‌ ശേഖരണ ഉദ്‌ഘാടനം കുടുംബയോഗം ട്രഷറര്‍ ജേക്കബ്‌ ആന്റണി, തെരേസ ജോസഫില്‍നിന്നു തുക ഏറ്റുവാങ്ങി നിര്‍വഹിച്ചു. തമിഴ്‌നാട്ടില്‍നിന്നെത്തിയ വണ്ണത്തമിഴനെ തെക്കേത്തലയ്‌ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗം രക്ഷാധികാരി ടി.ജെ.വര്‍ക്കി വാച്ചാലില്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. സമ്മേളനത്തിനു മുന്നോടിയായി ലൂര്‍ദ്ദ്‌ മാതാ ദേവാലയത്തില്‍ വിശുദ്ധബലിയും മറ്റു തിരുക്കര്‍മ്മങ്ങളും ഉണ്ടായിരുന്നു.