Breaking News

Trending right now:
Description
 
Sep 22, 2017

യുവതികളുടെ മര്‍ദ്ദനമേറ്റ ടാക്‌സിഡ്രൈവര്‍ അവശനിലയില്‍

image കൊച്ചി വൈറ്റില ജംക്ഷനില്‍ മൂന്നു സ്‌ത്രീകളുടെ മര്‍ദ്ദനത്തിനു ഇരയാകേണ്ടിവന്ന യൂബര്‍ ടാക്‌സി ഡ്രൈവര്‍ കുമ്പളം സ്വദേശി ടി.എ.ഷെഫീക്ക്‌ അവശനിലയില്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കൂടുതല്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതേസമയം, ആക്രമിച്ച സ്‌ത്രീകളെ നിസാരവകുപ്പു ചുമത്തി വിട്ടയച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്നു പൊലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്താനാണ്‌ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും തീരുമാനം. ബുധനാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കണ്ണൂര്‍ ആലക്കോട്‌ സ്വദേശികളായ എയ്‌ഞ്ചല്‍ ബേബി, ഷിബിന്‍കുമാര്‍, ഷീജ എം.അഫ്‌സല്‍ എന്നിവര്‍ ഷെഫീക്കിനെ പട്ടാപ്പകല്‍ മര്‍ദ്ദിക്കുകയായിരുന്നു. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാളെ കയറ്റുന്നത്‌ അനുവദിക്കില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ബഹളമാണ്‌ മര്‍ദ്ദനത്തില്‍ അവസാനിച്ചത്‌. തോപ്പുംപടി സ്വദേശി ഷിനോജാണ്‌ ആദ്യം വിളിച്ചതെന്നും ഇദ്ദേഹവുമായി വരുന്നതിനിടെ യുവതികളെ കയറ്റാനാണ്‌ ശ്രമിച്ചതെന്നും മുന്‍സീറ്റില്‍ ഷിനോജിനെ മാറ്റിയിരുത്തിയെന്നും ഡ്രൈവര്‍ പറയുന്നു. ഡ്രൈവറുടെ വാദം യുവതികള്‍ അവഗണിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. യുവതികള്‍ കാറിന്റെ ഡോര്‍ വലിച്ചടച്ചശേഷം ഡ്രൈവറുടെ വസ്‌ത്രം വലിച്ചുകീറി. നിലത്തിട്ട്‌ ചവിട്ടുകയും കല്ലുപയോഗിച്ച്‌ തലയ്‌ക്കടിക്കുകയും ചെയ്‌തു. ഇത്രയുമായപ്പോഴാണ്‌ നാട്ടുകാര്‍ ഇടപെട്ടത്‌. പൊലീസ്‌ പിടിയിലായ യുവതികളെ കൂവിയാണ്‌ നാട്ടുകാര്‍ യാത്രയാക്കിയത്‌.