Breaking News

Trending right now:
Description
 
Sep 22, 2017

കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനായി കര്‍ഷകര്‍ സംഘടിക്കണം: മാര്‍ മാത്യു അറയ്‌ക്കല്‍

image കാഞ്ഞിരപ്പള്ളി: വന്‍ പ്രതിസന്ധിയിലായിരിക്കുന്ന കാര്‍ഷികമേഖലയുടെ നിലനില്‍പ്പിനും സംരക്ഷണത്തിനും കര്‍ഷകര്‍ സംഘടിച്ചു നീങ്ങണമെന്നു കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍. കേരള ഫാര്‍മേഴ്‌സ്‌ ഫെഡറേഷന്റെ (കെയ്‌ഫ്‌) സംസ്ഥാന കര്‍ഷക നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയര്‍മാന്‍ ജോര്‍ജ്‌ ജെ.മാത്യു പൊട്ടംകുളം അധ്യക്ഷതവഹിച്ചു. ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന ഇമാം മൗലവി മുഹമ്മദ്‌ റഫീഖ്‌ അല്‍ കൗസരി, ഹൈറേഞ്ച്‌ സംരക്ഷണസമിതി രക്ഷാധികാരികളായ ആര്‍.മണിക്കുട്ടന്‍, സി.കെ.മോഹനന്‍, കേരള ഫാര്‍മേഴ്‌സ്‌ ഫെഡറേഷന്‍ വൈസ്‌ ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍, ഇന്‍ഫാം കോട്ടയം ജില്ലാ പ്രസിഡന്റ്‌ മാത്യു മാമ്പറമ്പില്‍, കെഇഎഫ്‌എഫ്‌ സെക്രട്ടറി ജനറല്‍ ജോണി മാത്യു, ജോഷി മണ്ണിപ്പറമ്പില്‍, ജോസഫ്‌ മൈക്കിള്‍ കള്ളിവയലില്‍, ടോണി കുരുവിള ആനത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള കര്‍ഷക ഫെഡറേഷന്‍ വിവിധ കര്‍ഷക പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്‌ കേരളത്തിലെ 14 ജില്ലകളിലും ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കര്‍ഷക നേതൃസമ്മേളനങ്ങള്‍ നടത്തുന്നതിനു തീരുമാനിച്ചു. ഡിസംബര്‍ ഒന്നിനും രണ്ടിനും കോഴിക്കോട്ടും 15നും 16നും കോട്ടയത്തും ദ്വിദിന നേതൃക്യാംപും സമഗ്ര കാര്‍ഷിക രേഖാരൂപീകരണവും സംഘടിപ്പിക്കും. ജനുവരി മൂന്നാംവാരം കോട്ടയത്ത്‌ സമ്പൂര്‍ണ്ണ കര്‍ഷക സംസ്ഥാന സമ്മേളനം നടത്തുന്നതിനും തീരുമാനിച്ചു.