Breaking News

Trending right now:
Description
 
Sep 21, 2017

റവ.ഡോ.കെ.സി.ജോര്‍ജിന്റെ അനുസ്‌മരണം ഇന്ന്‌

image ആലപ്പുഴ: പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന റവ.ഡോ.കെ.സി.ജോര്‍ജ്‌ കരിക്കംപള്ളില്‍ എസ്‌ജെയുടെ അനുസ്‌മരണ സമ്മേളനം പച്ച ചെക്കിടിക്കാട്‌ ലൂര്‍ദ്ദ്‌ മാതാ പാരിഷ്‌ ഹാളില്‍ വ്യാഴാഴ്‌ച 12നു നടത്തും. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം പ്രസിഡന്റ്‌ തോമസ്‌ മത്തായി കരിക്കംപള്ളില്‍ അധ്യക്ഷതവഹിക്കും. വികാരി ഫാ.ജോര്‍ജ്‌ കൊച്ചുപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ട്യുബിങ്ങന്‍ എബര്‍ഹാര്‍ഡ്‌കാള്‍സ്‌ യൂണിവേഴ്‌സിറ്റി ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌ ചെയര്‍ പ്രഫ.ഡോ.സ്‌ക്കറിയ സക്കറിയ മുഖ്യപ്രഭാഷണവും 'സ്വാമിയാര്‍' സ്‌മരണിക പ്രകാശനവും നടത്തും. ഒരുമണിക്ക്‌ സ്‌നേഹവിരുന്നോടെ സമാപിക്കും. സമ്മേളനത്തിനു മുന്നോടിയായി ലൂര്‍ദ്ദ്‌ മാതാ ദേവാലയത്തില്‍ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും നടത്തി. റവ.ഡോ.കെ.സി.ജോര്‍ജ്‌ കരിക്കംപള്ളില്‍ (1930-2016) ജീവിതത്തിലെ മുഖ്യഭാഗവും തമിഴ്‌നാട്ടിലെ സാധാരണ ജനങ്ങള്‍ക്കിടയിലാണ്‌ സേവനം ചെയ്‌തിരുന്നത്‌. തമിഴ്‌ഗ്രാമങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ച്‌ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഗ്രാമീണരെ ബോധ്യപ്പെടുത്തിയിരുന്നു. ചെന്നൈ ലെയോള കോളജില്‍നിന്നു സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തരബിരുദവും എല്‍എല്‍ബി ബിരുദവും നേടി. ഗ്രാമീണ കര്‍ഷകരുടെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ഗവേഷണത്തില്‍ പിഎച്ച്‌ഡിയും കരസ്ഥമാക്കിയിരുന്നു.