Breaking News

Trending right now:
Description
 
Sep 21, 2017

ഏഷ്യാനെറ്റിന്റെ ആലപ്പുഴ ഓഫിസിലെ കാര്‍ അക്രമികള്‍ തല്ലിതകര്‍ത്തു

image കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്‌ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഏതാനും ദിവസമായി ഏഷ്യാനെറ്റ്‌ പുറത്തുവിടുന്നതിനിടെ ഏഷ്യാനെറ്റിന്റെ ആലപ്പുഴയിലെ ഓഫീസിനും വാഹനത്തിനും നേരെ ആക്രമണം. ഓഫിസിന്റെ പോര്‍ച്ചില്‍കിടന്ന കാര്‍ തല്ലിതകര്‍ത്തു. വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. രണ്ടുമണിവരെ റിപ്പോര്‍ട്ടര്‍ ടി.വി.പ്രസാദ്‌ ചാനലിന്റെ ഓഫിസില്‍ ഉണ്ടായിരുന്നു. അതിനുശേഷമാണ്‌ ആക്രമണം നടന്നത്‌. പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറിന്റെ ചില്ലുകള്‍ സിമിന്റുകട്ടകൊണ്ട്‌ ഇടിച്ചുതകര്‍ത്ത നിലയിലാണ്‌. വിവരം അറിഞ്ഞ്‌ പൊലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അജ്ഞാതര്‍ നടത്തിയ ആക്രമണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മാധ്യമസ്ഥാപനത്തിനു നേരെയുള്ള ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.