Breaking News

Trending right now:
Description
 
Sep 21, 2017

ദിലീപിനെതിരെ കുറ്റപത്രം ഒക്ടോബര്‍ എട്ടിന്‌ സമര്‍പ്പിക്കും

image യുവനടിയെ ഉപദ്രവിച്ചതിന്റെ ഗൂഢാലോചനക്കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപ്പത്രം ഒക്ടോബര്‍ എട്ടിന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കും. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിവ ഉള്‍പ്പെടെ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന തരത്തിലുള്ള കുറ്റമാണ്‌ ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരാനാണ്‌ അന്വേഷണസംഘത്തിന്റെ തീരുമാനം. ഇക്കാര്യം കുറ്റപത്രത്തില്‍ വ്യക്തമാക്കാനാണ്‌ സാധ്യത. കൃത്യത്തിനു ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കിട്ടാത്ത സാഹചര്യത്തിലാണ്‌ അന്വേഷണം ഉണ്ടാകുന്നത്‌. പ്രധാന തൊണ്ടിമുതല്‍ ഇല്ലാത്തതിനാല്‍ കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്‌ത്രീയമായി കൂട്ടിയിണക്കിയുള്ളതാകും കുറ്റപത്രം. ഇതിനിടെ ദിലീപ്‌ ഹൈക്കോടതിയില്‍ മൂന്നാംവട്ടം ജാമ്യഹര്‍ജി നല്‍കി. മുമ്പു ജാമ്യഹര്‍ജി നല്‍കിയപ്പോഴുള്ള സാഹചര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയിക്കാന്‍ പ്രോസിക്യൂഷനോട്‌ കോടതി നിര്‍ദേശിച്ചു. ഹര്‍ജി 26ലേക്ക്‌ മാറ്റി.