Breaking News

Trending right now:
Description
 
Sep 21, 2017

പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക്‌ തടവും രണ്ടുലക്ഷംരൂപ പിഴയും

image പുഴയും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജലവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ്‌ നടപടി. രാജ്യത്ത്‌ ആദ്യമായാണ്‌ കേരളത്തില്‍ ഈ നിയമം നടപ്പിലാകുന്നത്‌. പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസ്‌ എടുക്കും. രണ്ടുലക്ഷം രൂപ പിഴയൊടുക്കേണ്ടിയും വരും. ഇതിന്റെ ഭാഗമായി ഡാം സേഫ്‌റ്റി നിയമത്തില്‍ ഭേഗതി വരുത്തും. ഇതിനിടെ ഹരിത കേരളാ മിഷന്റെ നേതൃത്വത്തില്‍ പുഴയും തോടുകളും മാലിന്യവിമുക്തമാക്കുന്ന നടപടികള്‍ പുരോഗമിച്ചുവരുകയാണ്‌. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാനാണ്‌ സര്‍ക്കാര്‍ തീരുമാനം.