Breaking News

Trending right now:
Description
 
Sep 26, 2012

ഹരിയാലി ടിക്ക

image കോട്ടേജ്‌ ചീസ്‌ ( പനീര്‍ ) - 500 ഗ്രാം തൈര്‌ ( ഒരു തുണിയില്‍ തൈരൊഴിച്ച്‌ തൂക്കിയിട്ട്‌ വെള്ളം വാര്‍ന്നുപോയശേഷം ലഭിക്കുന്ന കട്ടത്തൈര്‌) - 2 കപ്പ്‌ പച്ചമുളക്‌ - 4 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്‌ - 2 ടീ സ്‌പൂണ്‍ ജീരകം - 1/2 ടീ സ്‌പൂണ്‍ പച്ച കൊത്തമല്ലി - 100 ഗ്രാം കറുവാപ്പട്ട - 2 ചെറുത്‌ ഗ്രാമ്പൂ - 6 ഏലക്ക - 4 കടലമാവ്‌ - 2-3 ടേബിള്‍ സ്‌പൂണ്‍ ഉപ്പ്‌ ആവശ്യത്തിന്‌ പാകം ചെയ്യുന്ന വിധം പനീര്‍ 2 ഇഞ്ച്‌ സമചതുരക്കഷണങ്ങളായി മുറിക്കുക. പച്ച കൊത്തമല്ലി, പച്ചമുളക്‌, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം എന്നിവ നന്നായി അരയ്‌ക്കുക. കടലമാവ്‌ വറക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്‌, അരപ്പ്‌ മിശ്രിതം, കടലമാവ്‌, തൈര്‌, ഉപ്പ്‌ ഇവ യോജിപ്പിച്ച്‌ പനീര്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വയ്‌ക്കുക. അവനിലെ ഗ്രില്‍ ട്രേയില്‍ ഈ പനീര്‍ കഷണങ്ങള്‍ വച്ച്‌ എണ്ണ തടവി 12-15 മിനിറ്റ്‌ ഗ്രില്‍ ചെയ്യുക. പനീര്‍ കഷണങ്ങള്‍ മറിച്ചിട്ട്‌ വീണ്ടും എണ്ണ തടവി 12 മിനിറ്റ്‌ ഗ്രില്‍ ചെയ്യുക. ചാട്ട്‌ മസാല ഉപയോഗിച്ച്‌ ഗാര്‍ണിഷ്‌ ചെയ്യുക. ഗ്രീന്‍ സാലഡിനൊപ്പം ചൂടോട്‌ കഴിക്കാം.