Breaking News

Trending right now:
Description
 
Sep 21, 2017

കോടിയേരിയും ഇ.പി.ജയരാജനും മതതീവ്രവാദികളുടെ ഹിറ്റ്‌ ലിസ്റ്റില്‍

image സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, മുന്‍മന്ത്രി ഇ.പി.ജയരാജന്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവര്‍ മതതീവ്രവാദികളുടെ ഹിറ്റ്‌ ലിസ്റ്റില്‍. ഇവരുടെ ജീവനു ഭീഷണിയുണ്ടെന്നു ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടും പുറത്തുവന്നു. മുസ്ലീം, സംഘപരിവാര്‍ സംഘടനകളില്‍നിന്നാണ്‌ അപായ ഭീഷണി. കോടിയേരിക്കും ഇ.പി.ജയരാജനും പി.ജയരാജനും സെഡ്‌, വൈപ്ലസ്‌ സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ കേരള ഘടകം ജോയിന്റ്‌ ഡയറക്ടര്‍ റാണി, സംസ്ഥാന ഇന്റലിന്‍സ്‌ മേധാവി ബി.എസ്‌.മുഹമ്മദ്‌ യാസിനും മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സുരക്ഷാ അവലോകനസമിതി യോഗം തീരുമാനിച്ചു. മുസ്ലീംലീഗ്‌, എസ്‌ഡിപിഐ, സംഘപരിവാര്‍ സംഘടനകള്‍ എന്നിവയില്‍നിന്നു ഭീഷണി നേരിടുന്ന പി.ജയരാജനെപ്പറ്റി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. അദ്ദേഹത്തിന്‌ ഇപ്പോഴുള്ള വൈപ്ലസ്‌ സുരക്ഷ തുടരാനാണ്‌ ശുപാര്‍ശ. കോടിയേരിക്കും ഇ.പി.ജയരാജിനുമെതിരെ ഏതുനിമിഷനവും അക്രമണം ഉണ്ടാകുമെന്നാണ്‌ സമതിയുടെ വിലയിരുത്തല്‍. കോടിയേരിക്കു സെഡ്‌ കാറ്റഗറി സുരക്ഷയും ഇ.പി.ജയരാജന്‌ എക്‌സ്‌ കാറ്റഗറി സുരക്ഷയും തുടരണമെന്നാണ്‌ ശുപാര്‍ശ.